കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയവരുടെ എണ്ണം 605,000 ആയി. എല്ലാപ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലും ഉൾപ്പടെ ആണിത്. വാക്സിനേഷൻ സ്വീകരിക്കുന്നതിന് രജിസ്റ്റർ ചെയ്തവരുടെ എണ്ണം 1,106,276 ൽ എത്തിയതായും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.
ആശുപത്രികളിൽ തീവ്രപരിചരണ പ്രവേശനത്തിന്റെ എണ്ണവും കേസുകളും റെക്കോർഡ് വേഗത്തിൽ ഉയരുകയാണ്, മൊത്തം തീവ്രപരിചരണ കേസുകളുടെ എണ്ണം 254 ൽ എത്തി, ഇത് പാൻഡെമിക് ആരംഭം മുതൽ ഇന്നുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ