75,000 പേർക്ക് വ്യാഴാഴ്ച മുതൽ കുത്തിവയ്പ്പ് ആരംഭിക്കുന്നു

കുവൈത്ത് സിറ്റി:കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവെപ്പെടുക്കൽ നാളെ വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബ പ്രഖ്യാപിച്ചു. വാക്സിനേഷൻ കേന്ദ്രമായി സജ്ജീകരിച്ചിട്ടുള്ള മിഷ്‌റെഫിലെ ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിന്റെ അഞ്ചാം ഹാളിലാണ് നാളെ മുതൽ ജനങ്ങൾക്ക് കുത്തിവെപ്പ് എടുക്കുക. എല്ലാ മാസവും ബാച്ചുകളിലായി വാക്സിനുകൾ രാജ്യത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് എല്ലാവരും കുത്തിവെപ്പ് എടുക്കുന്നത് വരെ ഏതാണ്ട് ഒരു വർഷത്തോളം വാക്സിനേഷൻ കാമ്പയിൻ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
ഇന്ന് എത്തിച്ചേർന്ന പ്രാരംഭ ബാച്ചിൽ ഏകദേശം 1,50,000 ഡോസ് വാക്സിനുകളാണ് അടങ്ങിയിരിക്കുന്നത് , ഇത് 75,000 ആളുകൾക്ക് ഉപയോഗിക്കാൻ കഴിയും. മിഷറിഫിലെ ഫെയർ‌ഗ്രൗണ്ടിലെ ഹാൾ നമ്പർ 5 ൽ എല്ലാ ലോജിസ്റ്റിക് സേവനങ്ങളും പൂർ‌ത്തിയാക്കുന്നതിനാൽ‌ വാക്സിനേഷൻ‌ കാമ്പെയ്‌ൻ‌ എത്രയം വേഗം ആരംഭിക്കാൻ തയ്യാറാണെന്ന് ആരോഗ്യപ്രവർത്തകരും പറഞ്ഞു.