കുവൈത്ത് സിറ്റി : ജൂൺ അവസാനത്തോടെ കുവൈത്ത് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം രണ്ട് ദശലക്ഷം പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ. ഈ ലക്ഷ്യത്തിലേക്ക് എത്രയും പെട്ടെന്ന് എത്തുന്നതിനായി രാജ്യത്ത് വാക്സിനേഷൻ തോത് വർധിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. ഇതോടെ റെക്കോർഡ് വാക്സിനേഷൻ നിരക്കുകൾ പ്രതിദിനം രജിസ്റ്റർ ചെയ്യുമെന്ന സൂചനയും അധികൃതർ നൽകുന്നുണ്ട്. ജൂൺ അവസാനമോ ജൂലൈ ആദ്യ ഭാരമോ ആയി രണ്ട് ദശലക്ഷം വാക്സിനേഷനുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യം എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ .
ഓക്‌സ്‌ഫോർഡ് വാക്‌സിൻ്റെ മൂന്നാമത്തെ ബാച്ച് അടുത്ത മാസം എത്തുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഒന്നും രണ്ടും വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള നീട്ടുന്നത് പരിഗണിക്കുന്നതിനായി ഉള്ള പഠനം പൂർത്തിയായി.
കുവൈത്തിൽ ഇരു വാക്സിൻ ഡോസ്കൾക്കിടയിലെ നിർദ്ദിഷ്ട കാലയളവ് ഫൈസർ വാക്സിന് 21 ദിവസവും ഓക്സ്ഫോർഡ് വാക്സിന് 3 മാസവുമാണ്, എന്നാൽ ഇത് എല്ലാ രാജ്യങ്ങളിലും നിശ്ചിതമോ ഏകീകൃതമോ അല്ല.