കൊവാക്സിന്‍ കുട്ടികളില്‍ പരീക്ഷണം നടത്താന്‍ അനുമതി

0
24

കൊവാക്സിന്‍ കുട്ടികളില്‍ പരീക്ഷണം നടത്താന്‍ അനുമതി. ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ ട്രയലിനാണ് അനുമതി നല്‍കിയത്.ഡല്‍ഹി, പട്ന എന്നിവടങ്ളിലെ എയിംസ് ആശുപത്രികളിലും നാഗ്പൂരിലെ മെഡിട്രീന  തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്സിന്‍ പരീക്ഷണം നടത്തും. രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുക.സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ കോവിഡ് വിദഗ് ധ സമിതിയാണ് ഇതിന് അനുമതി നല്‍കിയത്. ഐ.സി.എം.ആറിന്റെ സഹായത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിന്‍ വികസിപ്പിച്ചെടുത്തത് .