കുവൈറ്റ് സിറ്റി: 16 വയസ്സും അതിന് മുകളിലും പ്രായമുള്ള വിദ്യാര്‍ഥികള്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സ്വാകാര്യസ്‌കൂളുകളിലെ ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാമെന്ന് മന്ത്രാലയം അസ്സിസ്റ്റന്‍ര് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുള്‍ മൊഹസിന്‍ അല്‍ഹുവൈല പറഞ്ഞു. ആരോഗ്യവിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ സഹകരിച്ചാണ് വാക്‌സിനേഷന്‍ നടത്തുന്നതെന്നും സാമൂഹിക പ്രതിരോധം എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഏവരും വാക്‌സിനേഷന്‍ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
Home Middle East Kuwait 16നും അതിന് മുകളിലും പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷൻ രജിസ്ട്രേഷൻ