വാക്സിൻ വ്യാകുലതകൾ…..

0
25

അപർണ പ്രശാന്തി:

രണ്ട് തരത്തിൽ ആശങ്കയുള്ള ഒരുപാട് സുഹൃത്തുക്കളെ കണ്ടിട്ടുണ്ട്. ഒന്ന് വാക്‌സിൻ സ്ലോട്ടുകളെ സംബന്ധിച്ചാണ്. ഇപ്പഴും അത്ര എളുപ്പമല്ല സ്ലോട്ട് കിട്ടാൻ. ഓരോ ജില്ലയിലും സ്ലോട്ട് ഓപ്പൺ ആവാൻ പ്രത്യേക സമയം ഉള്ളതായി കണ്ടിട്ടുണ്ട്. മലപ്പുറത്തും എറണാകുളത്തും പകൽ 10 മുതൽ 3 വരെയുള്ള സമയത്തും രാത്രി 7 മുതൽ 10.30 വരെ ഉള്ള സമയത്തുമാണ് അധികവും സ്ലോട്ടുകൾ ഓപ്പൺ ആയി കണ്ടിട്ടുള്ളത്. ഇത് പൂർണമായും ആധികാരികമായ വിവരമല്ല. പൈഡ് വാക്‌സിൻ നൽകുന്ന സ്വകാര്യ ആശുപത്രികൾ ഫോൺ വിളിച്ചാൽ സ്ലോട്ട് ഓപ്പൺ ആകുന്ന സമയം പറഞ്ഞു കൊടുക്കാറുണ്ട്. ടെലിഗ്രാം ഗ്രൂപ്പും paytm അപ്ഡേറ്റും പൂർണമായും ആധികാരികമല്ല. ഇതിനൊക്കെ അപ്പുറം ഫോണോ സിസ്റ്റമോ തുറന്ന് കാത്തിരിക്കുക എന്നത് മാത്രമാണ് ഇപ്പഴും ആകെ ഉള്ള മാർഗം… ഇന്റർനെറ്റോ മൊബൈലോ ഇല്ലാത്തവരെ ഉള്ളവർ സഹായിക്കുക എന്നതാണ് വഴി

വാക്‌സിനേഷൻ കാരണം ഉണ്ടായേക്കാവുന്ന പാർശ്വ ഫലങ്ങളെ പറ്റിയുള്ള ആശങ്ക മൂലമോ മറ്റോ വാക്‌സിനേഷൻ ഒഴിവാക്കാൻ തീരുമാനിച്ച കുറച്ചധികം പേരെയും അറിയാം. വാക്‌സിൻ എടുത്ത പത്തിലൊരാൾക്ക് വരും എന്ന് പറഞ്ഞ സൈഡ് എഫക്ടസ് ഉണ്ടായിരുന്നു… ചിലർക്ക് ഉണ്ടാവും.. അതൊന്നും വലിയ കാര്യമല്ല..

കോറോണക്ക് മുൻപും ശേഷവും എന്ന മട്ടിൽ ലോകം മാറി, അറിയുന്നവരും അറിയാത്തവരുമായ ഒരുപാടു പേർ മരിച്ചു പോയി, തൊഴിൽ ഇല്ലാതെ, വരുമാനം ഇല്ലാതെ, നിലനിൽപ്പും അതിജീവനവും സാധ്യമല്ലാതെ പകച്ചു നിൽക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. അത്‌ കൊണ്ട് മാസ്ക് ധരിക്കും പോലെ സാമൂഹിക അകലം പാലിക്കും പോലെ കാത്തിരുന്നു വാക്‌സിൻ എടുക്കൂ…

അങ്ങനെ ഒരു ദിവസം വരും, കൊറോണ ലോകത്തിൽ നിന്ന് മുഴുവനായി തുടച്ചു മാറ്റപ്പെട്ട ദിവസം ❤