വാക്ക് ഇഫ്താർ സംഗമം 

0
30
കുവൈത്തിലെ വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ വളാഞ്ചേരി അസോസിയേഷൻ ഓഫ്‌ കുവൈത്ത് ഇഫ്താർ സംഗമം നടത്തി. ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന ഇഫ്താർ സംഗമം വാക്ക് രക്ഷാധികാരി റിയാസ് കാവുംപുറം ഉദ്ഘാടനം ചെയ്തു. സ്വയ വിശുദ്ധിയുടെയും സാമൂഹിക നന്മയുടെയും നല്ല നാളുകളാണ് വ്രതം സമൂഹത്തിന് നൽകുന്ന സന്ദേശമെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ചുകൊണ്ട് നാസർ മുട്ടിൽ പറഞ്ഞു. വാക്‌ പ്രസിഡന്റ്‌ ഹമീദ് വളാഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷൗക്കത്ത് വളാഞ്ചേരി, എം എ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫാസിൽ വടക്കുംമുറി സ്വാഗതവും മുനീർ പൈങ്കണ്ണൂർ നന്ദിയും പറഞ്ഞു.
ഷമീർ വളാഞ്ചേരി , യൂസഫ് കാട്ടിപ്പരുത്തി ,അമീർ മങ്കേരി, നദീർ, ഫഹദ്, പ്രജുൽ , ശ്രീജിത്ത്, മുനീർ പുറമണ്ണൂർ എന്നിവർ നേതൃത്വം നൽകി