വാളയാർ പെൺകുട്ടികൾക്ക് നീതി വേണം ; കേസ് സിബിഐക്കു വിടും

0
27

തി​രു​വ​ന​ന്ത​പു​രം: വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട സഹോദരിമാരുടെ കുടുംബത്തിൻറെ ആവശ്യം പരിഗണിച്ച് കേസ് സിബിഐക്കു വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് വി​ജ്ഞാ​പ​നം ഇ​റ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ടു​ത്ത ദി​വ​സം ത​ന്നെ വി​ജ്ഞാ​പ​നം പുറപ്പെടുവിക്കും. കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ പാലക്കാട് പോസ്കോ കോടതി വിധി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദ് ചെയ്തിരുന്നു.  കേ​സ് അ​ന്വേ​ഷ​ണ​ത്തെ​യും വി​ചാ​ര​ണ​യെ​യും രൂ​ക്ഷ​മാ​യ ഭാഷയിിൽ വി​മ​ർ​ശി​ച്ച ഹൈ​ക്കോ​ട​തി , ത​ട്ടി​ക്കൂ​ട്ട് വി​ചാ​ര​ണ​യാ​ണ് ന​ട​ന്ന​തെ​ന്നും പ്ര​തി​ക​ൾ ര​ക്ഷ​പെ​ട്ട​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും  നി​രീ​ക്ഷി​ച്ചിരുന്നു.