കുവൈറ്റിലെ പ്രധാന വനിതാ സംഘടനയായ വനിതാവേദി കുവൈറ്റ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വനിതാവേദി കുവൈറ്റ് സ്ഥാപക അംഗവും സജീവ പ്രവർത്തകയുമായ വത്സ സാമിനും, വനിതാവേദി കുവൈറ്റ് മുൻഉപദേശക സമിതി അംഗമായ സാം പൈനുംമൂടിനും വനിതാവേദി കുവൈറ്റ് യാത്രയയപ്പു നൽകി.കേന്ദ്ര കമ്മിറ്റി അംഗം രമ അജിത് കുമാർ സാം പൈനും മൂടിനെ കുറിച്ചും, കേന്ദ്ര കമ്മിറ്റി അംഗം ഷിനി റോബർട്ട് വത്സ സാമിനെ പറ്റിയുമുള്ള കുറിപ്പുകൾ അവതരിപ്പിച്ചു. കലാകുവൈറ്റ് ട്രെഷറർ പി. ബി സുരേഷ്,ഉപദേശക സമിതി അംഗങ്ങളായ സജി തോമസ് മാത്യു, ടി. വി. ഹിക്മത്, ആർ നാഗനാഥൻ, വനിതാവേദി കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങൾ, അബ്ബാസിയ യൂണിറ്റ് അംഗങ്ങൾ എന്നിവർ യാത്ര അയപ്പ് ഏറ്റു വാങ്ങുന്നവർക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വനിതാവേദി കുവൈറ്റിന്റെ സ്നേഹോപ ഹാരം സജിത സ്കറിയ നൽകുക ഉണ്ടായി. വനിതാവേദി കുവൈറ്റ് പ്രസിഡന്റ് സജിത സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ആശ ബാലകൃഷ്ണൻ സ്വാഗതം അർപ്പിക്കുകയും വൈസ് പ്രസിഡന്റ് അമീന അജ്നാസ് നന്ദി അർപ്പിക്കുകയും ചെയ്തു.