കുവൈറ്റിലെ പ്രധാന വനിതാസംഘടനയായ വനിതാവേദി കുവൈറ്റ് പുതിയ യൂണിറ്റ് രൂപീകരിച്ചു .ഹവല്ലിയിലാണ് വനിതാവേദി കുവൈറ്റിന്റെ എട്ടാമത്തെ യൂണിറ്റ് രൂപീകരിച്ചത്. ഹവല്ലി യൂണിറ്റ് കൺവീനർ ഗിരീഷിന്റെ വസതിയിൽ കൂടിയ യോഗത്തിൽ വനിതാവേദി കുവൈറ്റ് പ്രസിഡന്റ് സജിത സ്കറിയ യൂണിറ്റ് ഉത്ഘാടനം നിർവഹിച്ചു. സ്ത്രീകൾ ഒരിക്കലും പിറകോട്ടു നിൽക്കേണ്ടവരല്ലെന്നും സ്വന്തമായ ഇടം നേടിയെടുക്കേണ്ടവരാണെന്നും ഉത്ഘടക അഭിപ്രായപെട്ടു.സംഘടന ബോധം, സംഘടന പ്രവർത്തനം ജീവകാരുണ്യ, സാംസ്‌കാരിക, കല, സാഹിത്യ മേഖലകളിൽ വനിതാവേദി കുവൈറ്റ് ഇതുവരെ നടത്തിയിട്ടുള്ള മുന്നേറ്റങ്ങൾ എന്നിവയെ പറ്റി ഉത്ഘാടക പ്രതിപാദിച്ചു.വനിതാവേദി കുവൈറ്റ് വൈസ്പ്രസിഡന്റ് അമീന അജ്നാസ് അധ്യക്ഷത വഹിച്ചയോഗത്തിൽ ജനറൽ സെക്രട്ടറി ആശാ ബാലകൃഷ്ണൻ സ്വാഗതം അർപ്പിച്ചു. കൺവീനർ ആയി അജിത രാജേഷ് , ജോയിന്റ് കൺവീനഴ്സ് ആയി ശകുന്തള ശിവദാസൻ, ജിനി ഗിരീഷ് എന്നിവരെ തിരഞ്ഞെടുത്തു.കേന്ദ്ര കമ്മിറ്റി അംഗം ശുഭ ഷൈൻ പുതിയ കൺവീനർക്കു മിനിറ്റ്സ് കൈമാറി. കലാകുവൈറ്റ് ട്രെഷറർ അജ്നാസ്മുഹമ്മദ് , പ്രധാന പ്രവർത്തകരായ നിസ്സാർ , രാജേഷ്, ഗിരീഷ്, നാസർ, രമേശ് കണ്ണപുരം എന്നിവർ പുതിയ യൂണിറ്റിനും ഭാരവാഹികൾക്കും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വനിതാ വേദി കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ അഭിവാദ്യങ്ങൾ അർപ്പിച്ചു.അജിത രാജേഷ് യോഗത്തിന് നന്ദി അർപ്പിച്ചു.