ഭീമാ കൊറേഗാവ് കേസില്‍ വരവര റാവുവിന് ജാമ്യം

0
57

മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ വരവര റാവുവിന് ജാമ്യം. എണ്‍പതുകാരനായ അദ്ദേഹത്തിൻറെ ആരോഗ്യം പരിഗണിച്ചാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ആരോഗ്യപരമായ കാര്യങ്ങളില്‍ അദ്ദേഹത്തിന് ചില മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടേണ്ടി വന്നതായി കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ നിലവിലെ അവസ്ഥയില്‍ അദ്ദേഹത്തെ ജയിലിലേക്ക് തിരിച്ചുവിടാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.ആറുമാസത്തേക്കാണ് ജാമ്യം.