സ്വകാവാഹന പരിശോധനയ്ക്ക് ഫീസ് നടപ്പാക്കി കുവൈത്ത് ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്

0
16

കുവൈറ്റ് സിറ്റി: ചൊവ്വാഴ്ച മുതൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സാങ്കേതിക പരിശോധന വകുപ്പ് എല്ലാ സ്വകാര്യ വാഹനങ്ങളുടെയും സാങ്കേതിക പരിശോധനയ്ക്കായി ഫീസ് ഈടാക്കാൻ ആരംഭിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ചെറിയ വാഹനങ്ങൾ പരിശോധിക്കുന്നതിന് രണ്ട് ദിനാറും, ട്രക്കുകൾക്കും മോട്ടോർ സൈക്കിളുകൾക്കും കയറ്റുമതി വാഹനങ്ങൾക്ക്  10 മുതൽ  30 ദിനാർ വരെയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്.  ട്രക്കുകൾ, ട്രെയിലറുകൾ എന്നിവയുടെ ബാഹ്യ സാങ്കേതിക പരിശോധനകൾക്കുംം ഇതേ ഫീസ് ഈടാക്കും.

സ്റ്റാമ്പ് ഡിസ്പെൻസറുകളിൽ നിന്ന് റവന്യൂ സ്റ്റാമ്പുകൾ എടുക്കാൻ ബന്ധപ്പെട്ട ജീവനക്കാരെ മാത്രം അനുവദിക്കുന്നതിനുള്ള തീരുമാനം ജനറൽ ട്രാഫിക് വകുപ്പ് പുറപ്പെടുവിച്ചു.