സർക്കാർ മേഖലയിലെ പ്രവാസികളുടെ ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും, എഞ്ചിനീയർ തസ്തികയിൽ ഉള്ളവർക്ക് പരീക്ഷ നടത്തും.

0
25

കുവൈത്ത് സിറ്റി: സർക്കാർ മേഖലയിലെ പ്രവാസികളുടെ അക്കാദമിക് സർട്ടിഫിക്കറ്റുകൾ സർക്കാർ ഉടൻ പരിശോധിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  സർട്ടിഫിക്കറ്റ് പരിശോധിക്കുക, മാത്രമല്ല ചില ബിരുദധാരികൾക്ക്, പ്രത്യേകിച്ച് എഞ്ചിനീയർമാർക്ക് പ്രായോഗിക പരീക്ഷകളും നടത്തും. സർക്കാർ മേഖലയിലെ പ്രവാസികൾക്കിടയിൽ  വ്യാജ അക്കാദമിക് സർട്ടിഫിക്കറ്റുകൾ ഉള്ളവരെ കണ്ടെത്തുന്നതിന് ഇത് ഇടയാക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ, കൂടാതെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരെയും സമാനമായ പരിശോധനയ്ക്ക് വിധേയമാക്കും.

നേരത്തെ നടന്ന പരിശോധനയിൽ  142 കുവൈത്തികളുടെ കൈവശം  ഈജിപ്ഷ്യൻ സർവ്വകലാശാലകളുടെ പേരിലുള്ള  വ്യാജ സർട്ടിഫിക്കറ്റ് കൾ  അന്വേഷണ പാനൽ കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു