വിക്സ് ആക്ഷന്‍ 500 ഉള്‍പ്പെടെ നിരോധിച്ച 344 സംയുക്ത മരുന്നുകളുടെ നിരോധനം നീങ്ങുന്നു

0
26

ന്യൂഡല്‍ഹി: ആരോഗ്യത്തിന് അപകടം എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ച വിക്സ് ആക്ഷന്‍ 500 ഉള്‍പ്പെടെയുള്ള 344 സംയുക്ത മരുന്നുകളുടെ നിരോധനം ദില്ലി ഹൈക്കോടതി നീക്കി. ആവശ്യത്തിനു പരിശോധന നടത്തുകയോ, നടപടി ക്രമങ്ങള്‍ പാലിക്കുകയോ ചെയ്യാതെയാണ് മരുന്നുകള്‍ക്കും സംയുക്തങ്ങള്‍ക്കും ബ്രാന്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതെന്ന് മരുന്നുകമ്പനികള്‍ വാദിച്ചു. എന്നാല്‍ മരുന്നുകളുടെ കൂട്ടുകള്‍ ശാസ്ത്രീയമല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. വിക്സ് ആക്ഷന്‍ 500 നു പുറമേ കൊരെക്സ്, സാരിഡോന്‍,ഡി-കോള്‍ഡ് ടോട്ടല്‍ തുടങ്ങിയ മരുന്നുകളായിരുന്നു നിരോധിച്ചത്. ദില്ലി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും.