കെഎം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപ വിജിലൻസ് പിടിച്ചെടുത്തു

Shകണ്ണൂര്‍: മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ വിജിലന്‍സ് പിടിച്ചെടുത്തു. MLAയുടെ കണ്ണൂരിലെ വീട്ടില്‍  നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.തിങ്കളാഴ്ച്ച രാവിലെ മുതല്‍ കെ.എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടന്നിരുന്നു. ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം ആര്‍ ഹരീഷ് കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.