മലപ്പുറം: എസ് എസ് എൽ സി പരീക്ഷാഫലം പുറത്തുവന്ന സാഹചര്യത്തിൽ തന്റെ പരീക്ഷാനുഭവം പങ്കുവെച്ച അധ്യാപകന്റെ ഫേസ്ബുക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറൽ . മാർക്ക് കുറഞ്ഞുപോയതിന്റെയോ തോട്ടത്തിന്റെയോ പേരിൽ നിരാശരായി പഠനം അവസാനിപ്പിക്കുന്ന കുട്ടികൾക്കും കുട്ടികളെ ചേർത്തുനിർത്താതെ ശകാരിക്കുന്ന രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും കേൾക്കാൻ വേണ്ടിയാണ് അധ്യാപകനായ വിപിൻ ദാസ് തറയിൽ എഴുതുന്നത്. ഒരിക്കൽ എസ് എസ് എൽ സി പരീക്ഷയിൽ ഇംഗ്ലീഷിന് തോറ്റ താനാണ് ഇന്ന് ഇംഗ്ലീഷ് അധ്യാപകനായതെന്ന് വിപിൻ ദാസ് കുട്ടികളെ ഓർമിപ്പിക്കുന്നു. വിപിനിൻറെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ:
ഞാൻ തോറ്റിരുന്നു…
തോറ്റവർ ഉണ്ടെങ്കിൽ വിഷമിക്കരുത്
എന്റെ ഇംഗ്ലീഷിന്റെ മാർക് കണ്ട് ചിരിവരുന്നുണ്ടോ???
ഇന്ന് ഞാൻ ഒരു ഇംഗ്ലീഷ് അധ്യാപകനാണ്..
നിങ്ങൾ അറിയാൻ…..
ഒരു വ്യക്തിക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം അയാളുടെ ലക്ഷ്യത്തിന് അനുസരിച്ചാണ് ലഭിക്കുക. അതായത് വെളുപ്പിന് എഴുന്നേറ്റ് പഠിക്കുന്ന വിദ്യാർഥി, തന്റെ ഇന്നത്തെ സന്തോഷം ത്യജിച്ച് നാളയിലെ വലിയ സന്തോഷങ്ങൾക്കായി പരിശ്രമിക്കുമ്പോലെ, നാളെയിലെ സന്തോഷങ്ങൾക്കായി ചില കഷ്ടപ്പാടുകൾ കൂടി സഹിക്കുവാൻ തയ്യാറാവുകയണെങ്കിൽ ജീവിത വിജയം സുനിശ്ചിതമാണ്….
NB- തോറ്റപ്പോഴും ഞാൻ ആഗ്രഹിച്ചിരുന്നത് ഒരു ഇംഗ്ലീഷ് ടീച്ചർ ആകണം എന്ന് തന്നെയായിരുന്നു….