ഇത്തിരി കുഞ്ഞിൻ്റെ ഒത്തിരി വലിയ ഉറക്കമാണ് ഇൻറർനെറ്റിലെ ചർച്ചാവിഷയം

0
38

ഏതൊരു ജീവജാലങ്ങളിലും സ്നേഹവും വാത്സല്യവും അമ്മയോളം നിറഞ്ഞ മറ്റൊരാളില്ല. കരുതലിൽ പൊതിഞ്ഞ ശാസനകളായും തലോടലുകളായും കുഞ്ഞിൻറെ നിഴൽ എന്നോണം അമ്മ ഉണ്ടാകും എന്നും അരികെ.  അമ്മയ്ക്കും കുഞ്ഞിനും ഇടയിലെ കൗതുകമുണർത്തുന്ന, ഒപ്പം മനസ്സ് നിറയ്ക്കുന്നതുമായ ഒരു കാഴ്ചയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ രമേശ് പാണ്ഡെ തന്റെ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടു കഴിഞ്ഞത് . വീഡിയോയിലെ കഥ വളരെ രസകരമാണ്. ഇത് യഥാർത്ഥത്തിൽ പ്രാഗ് മൃഗശാലയിൽ നിന്നുള്ള ഒരു പഴയ വീഡിയോയാണ്, പക്ഷേ ഇപ്പോഴാണ് ഇത് വൈറലായത്.

വീഡിയോയിൽ, കുസൃതിയായ ഒരു ആന കുഞ്ഞ് ദിവസം മുഴുവൻ നീണ്ട പരാക്രമങ്ങൾ ഒടുവിൽ ഒന്നു മയങ്ങാൻ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ, അവൻ നിലത്ത് ഉറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട അവന്റെ അമ്മ അവനെ തുമ്പിക്കൈ കൊണ്ട് തട്ടി എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു, പക്ഷേ ആര് അറിയാനാ… അവൻ നല്ല ഉറക്കത്തിലാണ്.

എന്നാൽ അമ്മുവിന് ചെയ്തോ നേരെ മൃഗശാല ജീവനക്കാരുടെ അടുത്തുചെന്ന് അവരെ കുഞ്ഞിനെ അടുത്തേക്ക്വി ളിച്ചു കൊണ്ടുവന്നു. സംഭവം മനസ്സിലാക്കിയ അവരിൽ ഒരാൾ , ജീീവനക്കാരിൽ ഒരാൾ ആനക്കുട്ടിയുടെ അടുത്തേക്ക് പോയി അവൻ്റെ മുതുകിൽ ഇക്കിളിയാക്കുന്നു. അതിൽ കാര്യമില്ലെന്ന് മനസ്സിലായ ഉടനെ അവൻ അവനെ കുലുക്കി ഉണർത്തി. പെട്ടെന്ന് ഉറക്കം ഞെട്ടി്ടി ഉണർന്ന വികൃതി കുട്ടൻ അമ്മ ആനയുടെ അരിികിലേക്ക് ഓടി. ഏതാനും സെക്കൻഡുുകൾ കഴിഞ്ഞായിരിക്കും അവിടെ എന്താണ് സംഭവിച്ചതെെന്ന് പാവത്തിന് മനസ്സിലായത്