വിരാട് കോലി – അനുഷ്‌ക ശര്‍മ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. തിങ്കളാഴ്ച്ച മുംബൈയിലെ ബ്രീച്ച് ക്യാന്‍ഡി ആശുപത്രിയിലാണ് കുഞ്ഞിന്റെ ജനനം. കുഞ്ഞും അമ്മയും സുഖമായിട്ടിരിക്കുന്നുവെന്ന് വിരാട് കോലി സമൂഹമാധ്യമങ്ങളില്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് കുടുംബത്തിലേക്ക് കുഞ്ഞതിഥി വരുന്ന കാര്യം വിരാട് കോലിയും അനുഷ്‌ക ശര്‍മയും വെളിപ്പെടുത്തിയത്.
കുഞ്ഞിന്റെ ജനനം പ്രമാണിച്ച് ക്രിക്കറ്റില്‍ നിന്നും ചെറു ഇടവേളയെടുത്ത് നില്‍ക്കുകയാണ് വിരാട് കോലി. ഇതേസമയം, ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ എട്ടു വിക്കറ്റിന് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് കോലി നാട്ടില്‍ തിരിച്ചെത്തിയത്. വരാനിിരിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയില്‍ കോലി ടീമിനൊപ്പം ചേരുമെന്നാണ് സൂചന.