കുവൈത്തിൽ ചില വിഭാഗങ്ങളിൽ നിന്ന് വിസാ മാറ്റത്തിന് അനുമതി

0
22

കുവൈത്ത് സിറ്റി: കുവൈത്തിൽ നേരത്തെ വിസാ മാറ്റത്തിന് വിലക്ക് ഉണ്ടായിരുന്ന വ്യാവസായികം, കാര്‍ഷികം, ജം ഇയ്യ മുതലായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇടയന്മാര്‍ക്കും വിസാ മാറ്റത്തിന് അനുമതി. നിബന്ധനകൾ ഒന്നുമില്ലാതെയാണ് അനുമതി നൽകിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് മാനവ വിഭവ ശേഷി മന്ത്രാലയം ഡയറക്ടര്‍ അഹമ്മദ് മൂസ ഉത്തരവിറക്കി . ഇത് പ്രകാരമാണ് ഈ വിഭാഗങ്ങള്‍ക്ക് മറ്റ് നിബന്ധനകള്‍ കൂടാതെ വിസാ മാറ്റത്തിന് അനുമതി നല്‍കിയത്.