വ്യാജ കമ്പനിയുടെ മറവിൽ വിസതട്ടിപ്പ്: ആളുകളെ എത്തിച്ചത് ഭിക്ഷാടനത്തിനെന്ന് റിപ്പോർട്ട്

0
18

കുവൈറ്റ്: രാജ്യത്ത് വ്യാജ കമ്പനിയുടെ മറവിൽ വിസ വിതരണം ചെയ്ത് ആളുകളെയെത്തിച്ചത് ഭിക്ഷാടനത്തിനെന്ന് റിപ്പോർട്ടുകൾ.സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കമ്പനിയുടെ ഫയലുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് ആളുകളെ എത്തിച്ചത് ഭിക്ഷാടനത്തിനാണെന്ന് തെളിഞ്ഞതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ ഒരു പരിശോധനയ്ക്കിടെ പിടിക്കപ്പെട്ട രണ്ട് യാചകർ നൽകിയ സൂചനകൾ പ്രകാരമാണ് അവര്‍ക്ക് ഈ കമ്പനി മുഖെനെയാണ് വിസ ലഭിച്ചതെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് പുതിയ ആളുകളെ എടുക്കുന്നതിന് കമ്പനിക്ക് സുരക്ഷ വിലക്കേർപ്പെടുത്തുകയും ചെയ്തു. 200 മുതൽ 250 വരെ ദിനാറിനാണ് ഇവർ വിസ വിറ്റിരുന്നതെന്നും കണ്ടെത്തി