Home India 50% വിവിപാറ്റ് സ്ളിപ്പുകൾ എണ്ണണമെന്ന ഹർജി സുപ്രീം കോടതി തള്ളി
- ന്യൂഡൽഹി: എല്ലാ മണ്ഡലങ്ങളിലേയും
50% വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന്
ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി
സുപ്രീംകോടതി തള്ളി. 33 %
വിവിപാറ്റ് രസീതുകൾ എണ്ണമെന്ന
ആവശ്യവും കോടതിതള്ളി. ചീഫ്ജസ്റ്റീസ്
രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ
ബഞ്ചാണ് കേസ് തള്ളിയത്.ഇതിനായി ഇരുപത്തിയൊന്ന് പ്രതിപക്ഷ
പാര്‍ട്ടികളാണ് സുപ്രീം കോടതിയിൽ
ഹർജി സമർപ്പിച്ചിരുന്നത്.
ഒരു മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ്
യന്ത്രങ്ങളിലെ രസീതുകള്‍ എണ്ണാനാണ്
സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടത്.
എന്നാൽ 50% എണ്ണണമെന്ന്
ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍
നല്കിയ ഹര്‍ജിയിലായിരുന്നു ഈ
ഉത്തരവ്. 50% വിവിപാറ്റ് രസീതുകള്‍
എണ്ണുകയാണെങ്കില്‍ ഫലപ്രഖ്യാപനം
അഞ്ച്ദിവസമെങ്കിലും താമസിക്കുമെന്ന്
തെരഞ്ഞെടുപ്പ് കമ്മീഷന് വാദിച്ചു.
തുടര്‍ന്നാണ് ഒരു മണ്ഡലത്തിലെ അഞ്ച്
വിവിപാറ്റ് യന്ത്രങ്ങളുടെ രസീതുകള്‍
മാത്രം എണ്ണാന്‍ സുപ്രീം കോടതി
ഉത്തരവിട്ടത്. എന്നാൽ ഈ വിധി
പുനഃപരിശോധിക്കണമെന്ന്ആവശ്യപ്പെട്ട്
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു
നായിഡുവിന്റെ നേതൃത്വത്തില്‍
പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീം
കോടതിയെ സമീപിക്കുകയായിരുന്നു.