വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
12
VS

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന് ഉദരസംബന്ധങ്ങളായ അസുഖങ്ങളുണ്ടെന്നും വൃക്കയുടെ പ്രവർത്തനം തകരാറിലാണെന്നും ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വിഎസ്സിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒക്ടോബർ 20ന് അദ്ദേഹത്തിന്റെ 98ാം പിറന്നാൾ ആയിരുന്നു.