വേൾഡ് മലയാളി കൗൺസിൽ (ഡബ്ലിയു. എം. സി) കുവൈറ്റ് പ്രോവിൻസ് ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു.

0
23

കുവൈറ്റ് സിറ്റി: വേൾഡ് മലയാളി കൗൺസിൽ (ഡബ്ലിയു. എം. സി) കുവൈറ്റ് പ്രോവിൻസ് “ഇഫ്താർ സംഗമം 2022” എന്ന പേരിൽ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു.

ഖൈത്താൻ രാജധാനി പാലസ് റെസ്റ്റോറന്റിൽ വച്ച് നടന്ന യോഗത്തിൽ ഡബ്ലിയു. എം. സി കുവൈറ്റ് പ്രൊവിൻസ് പ്രസിഡണ്ട് അഡ്വ. തോമസ് പണിക്കർ അധ്യക്ഷത വഹിച്ചു. ചെയർമാൻ ശ്രീ. ബി. സ്. പിള്ള, ശ്രീ. അബ്ദുൽ അസീസ് മാട്ടുവയിൽ, ശ്രീ. ജെറൽ ജോസ്, എന്നിവർ യോഗത്തിൽ സംസാരിച്ചു. സാമൂഹിക പ്രവർത്തകൻ ശ്രീ. ബഷീർ ബാത്ത പുണ്യമാസത്തിന്റെ പ്രത്യേകതകൾ എടുത്തുപറഞ്ഞു റംസാൻ സന്ദേശം കൈമാറി. അമീൻ അബ്ദുൽ അസീസ് മഗരിബ് ബാങ്കു വിളിച്ചു.

പരിപാടിക്ക് കിഷോർ സെബാസ്റ്റിയൻ ചൂരനോലി, സന്ദീപ് മേനോൻ, അഡ്വ. രാജേഷ് സാഗർ, സിബി തോമസ് താഴത്തുവരിക്കയിൽ, സജീവ് നാരായണൻ, കിച്ചു അരവിന്ദ്, ജോസി കിഷോർ, ജോർജ് ജോസഫ് വാക്യത്തിനാൽ, ജോൺ കരിക്കം, ജോബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.

WMC കുവൈറ്റ് അംഗങ്ങളും അതിഥികളും, കുവൈറ്റിലെ സാമൂഹിക-സാംസ്‌കാരിക നേതാക്കളും ബിസിനസ് സംരംഭകരും ഇഫ്ത്താർ സംഗമത്തിൽ പങ്കെടുത്തു. നോമ്പുതുറക്കുശേഷം വിഭവ സമൃദ്ധമായ ഇഫ്ത്താർ വിരുന്നോടുകൂടി പരിപാടി സമംഗളം പര്യവസാനിച്ചു.