വഫ്ര പ്രദേശം മാലിന്യക്കൂമ്പാരമായി മാറുന്നു

0
27

കുവൈത്ത് സിറ്റി: വഫ്ര പ്രദേശത്തിന്റെ ഭൂരിഭാഗം തെരുവുകളും പൊതു സ്ക്വയറുകളും സ്ഥിരം മാലിന്യക്കൂമ്പാരങ്ങളായി മാറിയെന്ന് അൽ സിയാസ ദിനപത്രം റിപ്പോർട്ട് ചെയ്തു.
വിഷയത്തിൽ ഇടപെടാതെ മുനിസിപ്പാലിറ്റി കണ്ണടച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. മാലിന്യം തള്ളുന്നത് ദേശത്തെ കർഷകർക്ക് വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു.ഈ സാഹചര്യത്തിൽ, കൃഷികരും മറ്റുള്ളവരും എല്ലാത്തരം മാലിന്യ പ്രശ്നങ്ങൾക്കും അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. നിലവിൽ കൃഷിസ്ഥലങ്ങൾക്ക് അടുത്തോ തുറന്ന പ്രദേശങ്ങളിലോ വൻതോതിൽ മാലിന്യക്കൂമ്പാരങ്ങൾ വ്യാപിച്ചു കിടക്കുകയാണ്.
വഫ്രയിലെ കാർഷിക മേഖലകളിലും പ്രദേശത്തെ പ്രധാന, ആഭ്യന്തര റോഡുകളിലും മാലിന്യം അടിഞ്ഞുകൂടിയിട്ടും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഇടപെടാത്തത് എന്ത് എന്ന ചോദ്യം ഉയരുന്നുണ്ട്. വഫ്ര ഫാമുകളിലും പരിസര പ്രദേശങ്ങളിലും പാരിസ്ഥിതിക സ്ഥിതി സംരക്ഷിക്കണമെന്ന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരോട് പ്രദേശവാസികൾ അഭ്യർത്ഥിച്ചു.