“വാക്ക് ” ഇൻറർ ഫുട്ബാൾ മേള സംഘടിപ്പിച്ചു.

0
25
കുവൈത്ത് സിറ്റി : കുവൈറ്റിലെ വളാഞ്ചേരിക്കാരായ പ്രവാസികളുടെ കൂട്ടായ്മ അംഗങ്ങൾക്കായി വാക്ക് ഇന്റർ ഫുട്ബാൾ സംഘടിപ്പിച്ചു.ഫിന്താസ് ടർഫ് ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ വാക്ക് സ്ട്രൈക്കേഴ്സ് ഒന്നിനെതിരെ നാലു ഗോളുകൾക്ക് ടൗൺ ടീം വളാഞ്ചേരിയെ പരാജയപ്പെടുത്തി പ്രഥമ ജേതാക്കളായി. മൂന്ന് ടീമുകൾ പരസ്പരം മത്സരിച്ച ഫുട്ബോൾ മേളയിൽ മികച്ച കളിക്കാരനായി ടൗൺ ടീം വളാഞ്ചേരിയുടെ ഫൈറൂസ്, ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനായി വാക്ക് സ്ട്രൈക്കേഴ്സിന്റെ ബേബി നൗഷാദ്, ബെസ്റ്റ് ഗോൾ കീപ്പറായി ഷിഹാബ് മികച്ച ഡിഫന്റർ ആയി വാക്ക് ബ്ലാസ്റ്റേഴ്സിന്റെ ഫഹദ് പള്ളിയാലിൽ എന്നിവരെ തിരഞ്ഞെടുത്തു.
കോവിഡ്‌ നിയന്ത്രണങ്ങൾക്ക് ശേഷം പ്രവാസികൾക്ക് മാനസികോല്ലാസം ലഭിക്കുന്നതിനായി വാക്ക് വളാഞ്ചേരി സംഘടിപ്പിച്ച ഫുട്ബാൾ മൽസരം അത്യന്തം ആവേശകരമായിരുന്നു. പരിപാടിക്ക് നദീർ കാവുംപുറം, ഫാരിസ് കല്ലൻ, ഫഹദ് , മുനീർ പൈക്കണ്ണൂർ, ബേബി നൗഷാദ്‌, ഹമീദ് വളാഞ്ചേരി എന്നിവർ നേതൃത്വം നൽകി.