ശനിയാഴ്ച വരെ പകൽ ചൂടും രാത്രിയിൽ ചാറ്റൽമഴയോട് കൂടിയ തണുപ്പുള്ള കാലാവസ്ഥ

0
28

കുവൈത്ത് സിറ്റി : പകൽ കാലാവസ്ഥ മിതമായി ചൂടുള്ളതും രാത്രിയിൽ തണുത്തതും ചില പ്രദേശങ്ങളിൽ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. പകൽ സമയത്ത് പ്രതീക്ഷിക്കുന്ന പരമാവധി താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ ആണ്.

ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യത. പടിഞ്ഞാറ് നിന്ന് മുന്നേറുന്ന ഒരു വായു സമ്മർദം രാജ്യത്തെ ബാധിക്കുന്നതാണ് ഇതിൻറെ കാരണമെന്നും, ഈ പ്രഭാവം ശനിയാഴ്ച വരെ തുടരുമെന്നും കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി

ചില പ്രദേശങ്ങളിൽ താഴ്ന്നതും ഇടത്തരവുമായ മേഘങ്ങൾ ക്രമേണ പെരുകുന്നത് മൂലം ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്