കുവൈത്തിലെ പൊതുസ്ഥലങ്ങളിൽ സുരക്ഷാ പരിശോധന ആരംഭിക്കും

0
20

കുവൈത്ത് സിറ്റി: ആരോഗ്യ മാനദണ്ഡ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി കുവൈത്തിലെ പൊതുസ്ഥലങ്ങളിൽ തീവ്രമായ സുരക്ഷാപരിശോധന പരിപാടികൾ ഉടൻ ആരംഭിക്കും, പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കാത്ത വരെ പിടികൂടുന്നതിനായി ആണിത് എന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. പല സർക്കാർ ഏജൻസികളും അഫിലിയേറ്റ് ചെയ്തിട്ടുള്ള ആരോഗ്യ നിയന്ത്രണ സമിതിയുമായി ചേർന്നാണ് സുരക്ഷ കാമ്പെയ്‌നുകൾ.
പരസ്യമായി മുഖംമൂടി ധരിക്കാത്തതിനും നിയന്ത്രണം ലംഘിക്കുന്ന ആർക്കും പിഴ ചുമത്തുന്നതിനും സൈറ്റേഷ നൽകുന്നതിന്റെ നിയമസാധുതയെക്കുറിച്ച് സർക്കാർ ഏജൻസികൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.അത്തരം നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നത് ദേശീയ അസംബ്ലിയുടെ അംഗീകാരത്തോടെ മാത്രമേ ബാധകമാകൂവെന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ബിൽ നിലവിൽ പാർലമെന്ററി ആരോഗ്യകാര്യ സമിതിയുടെ പരിഗണനയിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം മുഖംമൂടി ധരിക്കാത്തവർക്ക് എതിരെ ചുമത്താൻ നിലവിലെ നിയമങ്ങൾ ഒന്നുമില്ലെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു