കുവൈറ്റ് സിറ്റി :
വെൽഫെയർ കേരള കുവൈറ്റ് ഫഹാഹീൽ മേഖല സ്വാതന്ത്ര്യ ദിന സംഗമം നടത്തി.
ഫഹാഹീൽ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന
സംഗമം മേഖല സെക്രട്ടറി സൽമാന്റെ സ്വാഗതത്തോടെ ആരംഭിച്ചു.
മേഖല പ്രസിഡന്റ് സനോജ് സുബൈർ അധ്യക്ഷത വഹിച്ചു.
കേന്ദ്ര പ്രസിഡന്റ്
അൻവർ സഈദ് മുഖ്യ പ്രഭാഷണം നടത്തി.
ലോകത്തിലെ ഏറ്റവും വലിയ ശക്തിയായിരുന്ന ബ്രിട്ടനെ കെട്ടു കെട്ടിച്ച് ഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസയിലൂടെ നമുക്ക് നേടി തന്ന സ്വാതന്ത്ര്യം
ഇന്നത്തെ അഭിനവ അധിനിവേശക്കാർക്കെതിരെ അതെ അഹിംസയിലൂടെ പോരാടി നാം വീണ്ടും നേടിയെടുക്കേണ്ട അവസ്ഥയിലാണ് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ എന്ന് അദ്ദേഹം പറഞ്ഞു.
തീർച്ചയായും നമുക്ക് ഈ പോരാട്ടത്തിൽ വിജയിക്കാൻ കഴിയും എന്നത് ഉറപ്പാണ്.
നിരവധി വൈവിധ്യങ്ങളുമായി ഒറ്റക്കെട്ടായി മുന്നോട്ട് പോയിരുന്ന നമ്മുടെ രാജ്യത്തെ ഇന്ന് പല തട്ടുകളായി വിഭജിച്ച് തങ്ങളുടെ ഭരണം നിലനിർത്താനുള്ള ഉപാധിയായി ഭരണകർത്താക്കൾ എത്തിച്ചു വെന്ന് തുടർന്ന് സംസാരിച്ച കേന്ദ്ര വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞ് പറഞ്ഞു.
നമ്മുടെ സ്വാതന്ത്ര്യത്തിന്റെ നീലാകാശത്ത് ഉരുണ്ട് കൂടിയ ആസ്വാതന്ത്ര്യത്തിന്റെ കാർ മേഘങ്ങൾ നമ്മെയെല്ലാം വല്ലാതെ ആസ്വസ്ഥപ്പെടുത്തുന്നുണ്ട്.
ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതി ഹിറ്റ്ലറെ പോലും
ഒടുവിൽ ജനകീയ പോരാട്ടങ്ങൾക്ക് മുമ്പിൽ കീഴടങ്ങിയ ചരിത്രം നമ്മുടെ മുമ്പിലുണ്ട്.
നമുക്ക് പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷയുടെ കിരണങ്ങൾ നമ്മെ, നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കട്ടെ.
തുടർന്ന് സംസാരിച്ച പ്രവാസി എഴുത്തുകാരൻ പ്രേമൻ ഇല്ലത്ത് പറഞ്ഞു.
ഫവാസ് കെ.വി. ക്വിസ് മത്സരം നടത്തി.
ഗഫൂർ എം കെ യുടെ നേതൃത്വത്തിൽ ദേശീയ ഗാനാലാപനം നടന്നു.
വെൽഫെയർ കേരള കുവൈറ്റ് ഫഹാഹീൽ പ്രസിഡന്റ് ശംസുദ്ധീൻ പാലാഴി, അബുഹലീഫ പ്രസിഡന്റ്
അബ്ദുറഹ്മാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മേഖല ട്രഷറർ നസീം കൊച്ചന്നൂർ നന്ദി പ്രകാശനം നടത്തി.