കുവൈറ്റ് സിറ്റി :
ഒന്നിച്ചു നിൽക്കുന്ന സമൂഹങ്ങൾക്കിടയിൽ പോലും ഭിന്നിപ്പ് സൃഷ്ട്ടിക്കുന്ന
തരത്തിൽ വെറുപ്പിന്റെ പൊതുബോധ നിർമ്മിതി മാറിയിട്ടുണ്ടെന്നും ഇന്ത്യയിലെ സൌഹാർദ്ദപരമായ സാമൂഹിക അന്തരീക്ഷത്തെ അത് തകർത്തു കൊണ്ടിരിക്കുകയാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.
പ്രവാസി വെൽഫെയർ കുവൈത്തിന്റെ പ്രഖ്യാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ രീതിയിൽ പ്രതികരിക്കുന്ന പ്രതിപക്ഷ ശബ്ദങ്ങളെ ഒന്നിന് പിറകെ ഒന്നായി വേട്ടയാടുകയാണ് ഫാഷിസ്റ്റ് ഭരണകൂടം . അപരവൽക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങൾക്കു വേണ്ടി നിയമ പോരാട്ടങ്ങൾ നടത്തുന്ന ആക്റ്റിവിസ്റ്റുകളെ തുറുങ്കിലടക്കുകയാണ്.
വിമർശകരെ ഭീതിപ്പെടുത്തി കീഴ്പ്പെടുത്താനാണ് ഫാഷിസം ശ്രമിക്കുന്നത്. കോർപ്പററ്റോക്രസി ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ കീഴ്മേൽ മറിച്ചിരിക്കുന്നു.
കോർപ്പറേറ്റ് ശക്തികളോടുള്ള ചങ്ങാത്തം രാജ്യത്തിന്റെ അടിസ്ഥാന സ്വത്തുക്കൾ അവർക്ക് തീറെഴുതി കൊടുക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാ അയ്യങ്കാളി ,
സഹോദരൻ അയ്യപ്പൻ ,
വക്കം അബ്ദുൽ ഖാദർ മൌലവി , മമ്പുറം തങ്ങൾ തുടങ്ങിയർ നയിച്ച നവോദ്ധാന പ്രസ്ഥാനങ്ങളുടെ മുന്നേറ്റമാണ് കേരളത്തിൽ ഫാഷിസത്തിന്റെ വേരോട്ടം തടഞ്ഞത്. എന്നാൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് അതിന്റെ തുടർച്ചയുണ്ടാക്കാൻ സാധിച്ചില്ല .
കേരളത്തിൽ ഇന്നും നിലനിൽക്കുന്ന ജാതിഭ്രമവും പൊതിഞ്ഞു വെച്ച വർഗീയതയും ഗൌരവത്തിൽ കാണണമെന്നും അത്തരം നിലപാടുകൾക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി വെൽഫെയർ കുവൈത്തിന്റെ പുതിയ ലോഗോ പ്രകാശനം ഹമീദ് വാണിയമ്പലം നിർവ്വഹിച്ചു.
ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രഖ്യാപന സമ്മേളനത്തിൽ പ്രസിഡണ്ട് അൻവർ സയീദ് അദ്ധ്യക്ഷത വഹിച്ചു.
സേവനത്തോടൊപ്പം പ്രവാസികളുടെ വോട്ടവകാശം ഉൾപ്പെടെയുള്ള അവകാശങ്ങൾ നേടിയെടുക്കാൻ തുടർന്നും പ്രവാസികളോടൊപ്പം നിലകൊള്ളൂമെന്ന് അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റുമാരായ അനിയൻ കുഞ്ഞ് .
റസീന മുഹിയുദ്ദീൻ , ലായിക് അഹമ്മദ് , ട്രഷറർ ഷൗകത്ത് വളാഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മുമ്പ് നടത്തിയ വിവിധ മൽസരങ്ങളിൽ വിജയികളായവർക്ക് ജനറൽ സെക്രെട്ടറി ഗിരീഷ് വയനാട് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജില്ലാ നേതാക്കൾ, മേഖലാ പ്രസിഡണ്ടുമാർ എന്നിവർ ഹമീദ് വാണിയമ്പലത്തെ പൊന്നാട അണിയിച്ചു ആദരിച്ചു.
ഈ വർഷത്തെ ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ വീഡിയോ കോൺഫറൻസിലൂടെ പരിപാടിക്ക് ആശംസ നേർന്ന് സംസാരിച്ചു.
വെൽഫെയർ കേരള കുവൈറ്റിന്റെ 9 വർഷത്തെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തുന്ന വീഡിയോ റിപ്പോർട്ട് മീഡിയ കൺവീനർ ജസീൽ ചെങ്ങളാൻ അവതരിപ്പിച്ചു.
ഫിസ ഫൈസൽബാബു,
സൈനബ് ആസിഫ്,
നുസാഹ് സർമിൻ,
മുഹമ്മദ് ഹനിൻ,
ഇഫ്ഫാ റുക്കിയ,
നഫ് ല സഫ്‌വാൻ,
എന്നിവർ പാർട്ടി ഗാനം ആലപിച്ചു.
സിയാന ഷാഹുൽ,
ഐഷ സഹ്‌റ, ഐഷ സൈനബ്,
സുഹാന ഷാഹുൽ, ഫിദ റാഷിദ്,
നൂറ അൻവർ സഈദ്,
ഇഫ അഫ്താബ്,
നബ നിമത്ത്, ആയിഷ തസ്‌ഫിയ,
മിസ്‌ന സൈനബ്
എന്നിവർ ദേശീയ ഗാനം ആലപിച്ചു.
ഗഫൂർ.എം. കെ ,
എം.എം നൌഫൽ ,
ശഫീക്ക് ബാവ,
മുക്സിത്ത് , എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി.
വിവിധ വകുപ്പ് കൺവീനർമാരായ സഫ് വാൻ , നയീം , അബ്ദുൽ വാഹിദ് , നിഷാദ് ഇളയത് , റഷീദ് ഖാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
ജനറൽ സെക്രെട്ടറി റഫീഖ് ബാബു പൊൻമുണ്ടം സ്വാഗതവും പ്രോഗ്രാം കൺവീനർ സി. പി നൈസാം നന്ദിയും പറഞ്ഞു
അയിഷ പി. ടി പി , ഫായീസ് അബ്ദുല്ല എന്നിവർ അവതാരകരായി.