കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം. യു.ഡി.എഫുമായി നിയമസഭാ തെരെഞ്ഞെടുപ്പില്‍ നീക്കുപോക്ക് ഉണ്ടാവില്ല, അതേസമയം മതേതര പാർട്ടികളുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
വെൽഫെയർ പാർട്ടി ഒരു രാഷ്ട്രീയ മുന്നണിയുടെയും ഭാഗമല്ല എന്ന് പറഞ്ഞ് ഹമീദ് വാണിയമ്പലം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി ഉണ്ടാക്കിയ ധാരണ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നിഷേധിച്ചത് അവസരവാദ രാഷ്ട്രീയമാണെന്നും കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട് പരാജയം മറച്ചുവെക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ കരുവാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു .
കഴിഞ്ഞ തവണ 40 സീറ്റുകളിലാണ് വെൽഫെയർപാർട്ടി മത്സരിച്ചത് ഇത്തവണയുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും എവിടെയൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ പാർട്ടി തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു.