പുതിയ ചാറ്റ് ഹിസ്റ്ററി ട്രാൻസ്ഫർ ഫീച്ചറുമായി വാട്സ്ആപ്പ്

പുതിയ ഫീച്ചറുമായി ജനപ്രിയ സമൂഹമാധ്യമമായ വാട്ട്‌സ്ആപ്പ് , പുതിയ സംവിധാനം വഴി ഉപയോക്താക്കൾക്ക് അവരുടെ ചാറ്റ് ഹിസ്റ്ററി ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും കൈമാറാം.വാട്സാപ്പിൻ്റെ മാതൃ കമ്പനിയായ ഫെയ്സ്ബുക്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫോണുകൾ മാറ്റുമ്പോൾ പഴയ ഫോണുകളിൽ ഉപയോക്താക്കൾ പങ്കിട്ട ചാറ്റുകളും ഫോട്ടോകളും ഉൾപ്പെടെയുള്ളവ ഇനി നഷ്ടപ്പെടില്ല . ഈ സവിശേഷത ഉടൻ തന്നെ എല്ലാ ഫോണുകളിലും ലഭ്യമാകും എന്നും ട്വീറ്റിൽ ഉണ്ട്. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ വ്യത്യസ്തമാണെങ്കിലും, ഉപയോക്താക്കൾക്ക് അവരുടെ ചാറ്റ് ഹിസ്റ്ററി നഷ്ടപ്പെടാതെ ഫോണുകൾ മാറാൻ ഇത് സഹായിക്കും.