കുവൈത്തിൽ യാത്രാ അനുമതി ലഭിക്കുന്നത് ആർക്കൊക്കെ ?

0
23

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച പൗരന്മാർക്കും  അടുത്ത ബന്ധുക്കൾക്കും അവരുടെ വീട്ടുജോലിക്കാർക്കും മാത്രമേ  യാത്രാ അനുമതി നൽകുകയുള്ളൂ എന്ന് കഴിഞ്ഞു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സിനിമ തിയേറ്ററുകളിലും വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനം നൽകുക.

സർക്കാർ തീരുമാനം അനുസരിച്ച്യാത്ര ചെയ്യാൻ അനുമതിയുള്ളവർ ഇപ്രകാരമാണ്  :

(i) രണ്ട് ഡോസും സ്വീകരിച്ചവർ,  രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച

(ii) ആദ്യ ഡോസ്  സ്വീകരിച്ച്  അഞ്ച് ആഴ്ച

(iii) ആദ്യ ഡോസ് ലഭിച്ച ശേഷം COVID-19  പോസിറ്റീവ് ആയവർക്ക്, പോസിറ്റീവ് ആയതിന്  രണ്ടാഴ്ചയ്ക്കുശേഷം യാത്ര ചെയ്യാം

സിനിമാശാലകളെ സംബന്ധിച്ചിടത്തോളം, കുവൈത്തിലെ ഏറ്റവും വലുതും പഴയതുമായ സിനിമാ കമ്പനിയായ സിൻസ്‌കേപ്പ് ഈദ് അൽ ഫിത്തർ ദിനത്തിൽ ഇതിിൽ പ്രദർശനം നടത്തും, പക്ഷേ വാക്സിനേഷൻ നൽകിയവർക്ക് മാത്രം മായിരിക്കുംം പ്രവേശനാനുമതി എന്നും വ്യക്തമാക്കിയിട്ടുണ്ട്.