ആസ്ട്രാസെനെക്ക വാക്സിനെ പിന്തുണച്ച് ലോകാരോഗ്യസംഘടന

0
14

ആസ്ട്രാസെനെക്ക വാക്സിനെതിരെ ആരോപണങ്ങൾ ഉയരുമ്പോഴും പിന്തുണയുമായി ലോകാരോഗ്യസംഘടന. വാക്സിൻ ലെ ഒരു പ്രത്യേക ബാച്ചിന് നേരെ മാത്രമാണ് രക്തം കട്ട് പിടിപ്പിക്കുന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നതെന്നും എന്നാൽ ഇന്നുവരെ ആരും കൊറോണ വൈറസ് വാക്സിൻ മൂലം മരിച്ചിട്ടില്ല എന്നും ഡബ്ലിയു എച്ച് ഒ വക്താവ് ഡോ. മാർഗരറ്റ് ഹാരിസ് പറഞ്ഞു

ലോകത്ത് ഇതുവരെ  268 ദശലക്ഷത്തിലധികം ഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്, ലോക രാജ്യങ്ങളിൽ നിന്ന് ലഭിച്ച  ഡാറ്റയുടെ അടിസ്ഥാനത്തിൽ  മരണകാരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല എന്ന്ഡോ. മാർഗരറ്റ് ഹാരിസ് പറഞ്ഞു.

ജനീവയിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ച ഡോ. ഹാരിസ്, ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ആഗോള ഉപദേശക സമിതിയായ SAGE നിലവിൽ ആസ്ട്രാസെനെക്ക വാക്‌സിനിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വിലയിരുത്തുന്നുണ്ടെന്നും അവ  ആ കണ്ടെത്തലുകൾ ലഭ്യമായാൽ ഉടൻ പരസ്യമാക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.