WHO പ്രതിനിധി സംഘം കുവൈത്തിലെ സ്ക്കൂളുകൾ സന്ദർശിക്കും

കുവൈത്ത് സിറ്റി: ആരോഗ്യ- വിദ്യാഭ്യാസ പ്രശ്നങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി സംഘം ചില സ്കൂളുകൾ സന്ദർശിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചു. അബ്ദുല്ല അൽ-സലേ, ഷാമിയ മേഖലയിലെ നഗരങ്ങളെ ആഗോള ആരോഗ്യ നഗരങ്ങളായി അക്രഡിറ്റ് ചെയ്യുന്നതിനു മുന്നോടിയായുള്ള വിലയിരുത്തലിൻ്റെ ഭാഗമായാണ് ലോകാരോഗ്യ സംഘടന  പ്രതിനിധി സംഘം കുവൈറ്റ് സന്ദർശിക്കുന്നത്.  ഇതിനോടൊപ്പം പ്രാദേശിക സ്‌കൂളുകളും സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തും. സന്ദർശന വേളയിൽ, സ്കൂളുകളിൽ നിന്നുള്ള പ്രതിനിധികൾ ഹെൽത്ത് സിറ്റികളിലെ വിദ്യാഭ്യാസ ആരോഗ്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള  റിപ്പോർട്ട് നൽകും, ഇത് നഗരങ്ങൾക്ക് അംഗീകാരം നൽകുന്നതിനുള്ള വ്യവസ്ഥകളിലൊന്നാണ്. റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ആളുകൾ കൃത്യസമയത്ത് അത് സ്ഥലങ്ങളിൽ ഉണ്ട് എന്ന് ഉറപ്പു വരുത്തണം എന്ന് ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയത്തിന് നിർദേശം നൽകിയിട്ടുണ്ട്.