കോവിഡ് മഹാമാരിയുടെ രണ്ടാം വർഷം ആദ്യത്തേതിനേക്കാൾ മാരകമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഇന്ത്യയിലെ സാഹചര്യം വലിയ ആശങ്കയുണ്ടാക്കുന്നതാണ് എന്നും അദ്ദേഹംം പറഞ്ഞു.
ലോകത്തെ വികസിത രാജ്യങ്ങൾ കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള പദ്ധതികൾ പുനപരിശോധിക്കണമെന്നും പകരം കോ വിഡ് വാക്സിനുകൾ ദരിദ്ര രാജ്യങ്ങൾക്ക് സംഭാവന നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു
വൻതോതിൽ പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തുന്നതിനിടയിലും ആഗോളതലത്തിൽ പുതിയ കേസുകളും മരണങ്ങളും ക്രമാനുഗതമായി വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു.