കുവൈത്ത് പതാക മൃഗത്തിനു മേൽ കെട്ടിവച്ച യുവതി അറസ്റ്റിൽ

0
20

കുവൈത്ത് സിറ്റി: കുവൈത്തിൽ ദേശീയ അവധി ദിന ആഘോഷങ്ങൾക്കിടെ,  കുവൈത്ത് പതാകയെ മൃഗത്തിന് ചുറ്റും കെട്ടി  പതാകയെ അപമാനിച്ചതിന് സ്ത്രീ അറസ്റ്റിൽ.  യുവതിക്കെതിരെ നടപടി സ്വീകരിച്ചുവരികയാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

കുവൈത്തിൻ്റെയോ  സൗഹൃദ രാജ്യങ്ങളുടേയോ പതാകയെ അപമാനിക്കുന്നത് നിയമപരമായ ശിക്ഷാ നടപടികൾക്ക് കാരണമാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  നിയമ ലംഘകർക്ക് ജയിൽ ശിക്ഷയോ 250  ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും.