റിയാദ്: നിർബന്ധിത കൊറോണ വൈറസ് പരിശോധനയ്ക്ക് പണം നൽകാൻ കഴിയാത്തതിനാൽ യുവതിയെ സൗദിയിൽനിന്ന് തിരിച്ച് ഇന്ത്യയിലേക്ക് വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്ന് പരാതി.
മധ്യപ്രദേശിലെ ഹാർദ ജില്ല സ്വദേശിയായ റീന ഗെലോദ് ആണ് സൗദി അറേബ്യയിൽ റിക്രൂട്ട്‌മെന്റ് ഷെൽട്ടറിൽ നിന്ന് സഹായം അഭ്യർത്ഥിച്ചത്.
തൊഴിലുടമയുടെ തന്നെ വീട്ടിൽ ബന്ദിയാക്കി ഇരിക്കുന്നതായി കാണിച്ച് 40 കാരിയായ ഇവർ കഴിഞ്ഞ നവംബറിൽ ഒരു വീഡിയോ സന്ദേശത്തിൽ സഹായം അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി ഇടപെട്ട് മടങ്ങിവരാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇവർക്ക് ആവശ്യമായ രാത്ര രേഖകൾ തയ്യാറാക്കി ജനുവരി അഞ്ചിനു ഉള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാം എന്നും അറിയിച്ചിരുന്നു
എന്നാൽ നിലവിൽ സൗദി അറേബ്യയിലെ അൽ-കാസിമിലെ റിക്രൂട്ട്‌മെന്റ് ഷെൽട്ടറിൽ താമസിക്കുന്ന യുവതിക്ക് വിമാനത്തിൽ കയറാനായില്ല. വിമാനത്തിൽ കയറുന്നതിന് മുൻപുള്ള നിർബന്ധ കൊറോണ പരിശോധനയ്ക്കായി കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ഉദ്യോഗസ്ഥർ ഇവരെ കൊണ്ടുപോയതായി പറയുന്നു. പരിശോധനക്കായി 850 റിയാൽ ആവശ്യപ്പെട്ടു. എന്നാൽ കോവിഡ് ടെസ്റ്റ് ഫീസ് അടയ്ക്കാൻ നിർവാഹമില്ല എന്ന് അറിയിച്ചപ്പോൾ,ഇന്ത്യയിലേക്കുള്ള മടക്കം സാധ്യമല്ലെന്നും
കോവിഡ് ടെസ്റ്റിനായി പണം സ്വരൂപിക്കുന്നതിന് ഒരു മാസം കൂടി ജോലി ചെയ്യേണ്ടിവരുമെന്നും അധികൃതർ അറിയിച്ചതായി അവർ സന്ദേശത്തിൽ പറഞ്ഞു. 11 മാസം മുൻപാണ് യുവതി വർക്ക് വിസയിൽ
സൗദി അറേബ്യയിൽ എത്തിയത.