വനിതാദിനത്തിൽ കർഷകസമര വേദികളിൽ കരുത്തുറ്റ ശബ്ദമായി സ്ത്രീകൾ

0
25

ഡൽഹി : ഇന്ന്  വനിതാ ദിനത്തിൽ  കര്‍ഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുക ആയിരക്കണക്കിന് സ്ത്രീകൾ. ഡൽഹിഅതിര്‍ത്തികളില്‍ ഇന്ന് മഹിളാ പഞ്ചായത്തുകള്‍ ചേരും. മഹിളാ കിസാൻ ദിവസ് എന്ന പേരിലാണ് വനിതാ ദിനം കർഷക സംഘടനകൾ ആചാരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും സംഘടനകളിലും നിന്നും എത്തിയ വനിതകൾ സമര കേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കും.

സിംഗു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍  സ്ത്രീകള്‍ സംഘടിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. രാവിലെ പത്ത് മണിക്കാണ് സിംഗും വിൽ മഹിളാ പഞ്ചായത്ത് ചേരുക.

കര്‍ഷക സമരം നൂറു ദിനം പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിഷേധപരിപാടികള്‍ സജീവമാക്കുന്നതിന് ഈ ശനിയാഴ്ച രാജ്യവ്യാപകമായി ട്രെയിന്‍ തടയാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെ പ്രചാരണം ശക്തമാക്കാനും കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
 വനിതാ ദിനത്തിലെ പ്രക്ഷോഭ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ട്രാക്ടർ മാർഗം പഞ്ചാബിൽ നിന്ന് പുറപ്പെട്ട സ്ത്രീകൾ കഴിഞ്ഞ ദിവസം സമര പന്തലിൽ എത്തിച്ചേർന്നിരുന്നു.