കുവൈത്ത് സിറ്റി : ഗാർഹിക തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി സർക്കാർ ആരംഭിച്ച രജിസ്ട്രേഷൻ പോർട്ടലായ ബെൽസലാമയിൽ രജിസ്റ്റർ ചെയതവരുടെ എണ്ണം 5,330 അയി. നാഷണൽ ഏവിയേഷൻ സർവീസസ് (എൻഎഎസ്) ജനറൽ മാനേജർ മൻസൂർ അൽ ഖുസയീം ആണ് പ്രത്യേക പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലും ഫിലിപ്പൈൻസിൽ നിന്നുമുള്ള റിസർവേഷനുകളുടെ എണ്ണം 2,290 ൽ എത്തിയെന്നും നേരത്തേ ബുക്ക് ചെയ്ത് 2,092 പേർക്ക് ടിക്കറ്റുകൾ ലഭിച്ചതായും അദ്ദേഹം വിശദീകരിച്ചു.
320 അംഗീകൃത ട്രാവൽ ഓഫീസുകൾ ബെൽസലാമയിൽ ഇതിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊഴിലാളികൾക്ക് വീണ്ടും കുവൈത്തിലേക്ക് മടങ്ങാൻ ഇതിന് കുറച്ച് സമയം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫിലിപ്പീൻസിൽ നിന്നുള്ള റിസർവേഷനുകൾ 499 ൽ എത്തി, ഇന്ത്യയിൽ നിന്ന് മൊത്തം 1,791 റിസർവേഷനുകൾ ആണുള്ളത്. ഇന്ത്യയിൽ നിന്നുള്ള കുവൈറ്റ് എയർവേയ്‌സിൻ്റെ ആദ്യ വിമാനം ഡിസംബർ 23 നും അൽ ജസീറ എയർവേയ്‌സ് വിമാനം ഡിസംബർ 25 മാണ് എത്തേണ്ടിയിരുന്നത്. ജനിതകമാറ്റം വന്ന കൊറോണവൈറസ് സുകൾ എതിരായ മുൻകരുതലിൻ്റെ ഭാഗമായി
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടിച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തൊഴിലാളികളെയും കൊണ്ടുള്ള വിമാനസർവീസുകൾ കൾ പുനഃക്രമീകരിക്കുമോ അതോ ഒരു ദിവസത്തേക്ക് മാത്രമായി വിമാനത്താവളം തുറക്കുമ്പോൾ തൊഴിലാളികളെയും കൊണ്ടുള്ള വിമാനങ്ങൾ ആ ദിവസത്തേക്ക് ചാർട്ട് ചെയ്യുമോ എന്നത് സംബന്ധിച്ച വിവരങ്ങൾ ഇനിയും വരേണ്ടിയിരിക്കുന്നു.