ആണവ ഭീഷണി ഉയർത്തി ലക്ഷ്യ. ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ സേനാ തലവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോർട്ട് . നാറ്റോ ഉക്രൈന്‍ ധാരണ മുന്നില്‍ കണ്ടാണ് പുടിന്റെ ഈ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ പുടിന്‍ നാറ്റോ പ്രകോപിപ്പിക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, റഷ്യയുമായി താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. ബെലാറൂസില്‍ വെച്ച് ചര്‍ച്ച നടക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
കീവിലും റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹര്‍കീവിലും പോരാട്ടം കനക്കുന്നു. റഷ്യന്‍ അതിര്‍ത്തിയില്‍നിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹര്‍കീവിലാണ് യുദ്ധം ശക്തമായിരിക്കുന്നത്.