ഉക്രൈൻ ആക്രമണം; എല്ലാത്തിനും കാരണം അമേരിക്കയുടെ ഏകപക്ഷീയ നിലപാടെന്ന് ഉത്തര കൊറിയ

0
26

റഷ്യയുടെ ഉക്രൈയിന്‍ അധിനിവേശത്തിന് പ്രധാന കാരണം യു.എസ് ആണെന്ന് ഉത്തര കൊറിയ. കൊറിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.  സുരക്ഷയ്ക്കായി റഷ്യയ്ക്ക് ന്യായമായ നടപടികളെടുക്കാമെന്നും കുറിപ്പില്‍ പ്രതിപാദിച്ചിട്ടുണ്ട്.  പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ ഉപരാധങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം ചൈന റഷ്യയ്ക്ക് അനുകൂല നിലപാടാണ് കൈക്കൊണ്ടത് .  യുദ്ധത്തില്‍ നിന്ന് പിന്മാറുമെന്ന യാതൊരു സൂചന റഷ്യയുടെ ഭാഗത്ത് നിന്നും വന്നിട്ടില്ല.