ഉക്രൈന്‍- റഷ്യ മൂന്നാം ഘട്ട സമാധാന ചര്‍ച്ച ഇന്ന്

0
30

ഉക്രൈനിലെ റഷ്യന്‍ അധിനിവേശം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്നാം ഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. സുമിയില്‍ ഉള്‍പ്പടെ റഷ്യ ഷെല്ലാക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഖര്‍ക്കീവിലും, മരിയുപോളിലും, ഇര്‍പിനിലും ആക്രമണം ശക്തമാണ്. ഉക്രൈന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്. കീവില്‍ ഉക്രൈന്‍ കിടങ്ങുകള്‍ നിര്‍മ്മിച്ചും റോഡുകള്‍ അടച്ചും പ്രതിരോധം തീര്‍ത്തു.

അതേസമയം ഉക്രൈന്‍ പോരാട്ടം നിര്‍ത്തിയാന്‍ മാത്രമേ സൈനിക നടപടി അവസാനിപ്പിക്കൂവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അറിയിച്ചിരുന്നു. തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗനുമായുള്ള സംഭാഷണത്തിലാണ് പുടിന്‍ നിലപാട് ആവര്‍ത്തിച്ചത്. മുന്‍ കൂട്ടി ആസൂത്രണം ചെയ്തും കൃത്യമായ പദ്ധതിയിലുമാണ് ഞങ്ങള്‍ നീങ്ങുന്നത്. ഉക്രൈന്‍ പ്രതിനിധികള്‍ സമാധാന ചര്‍ച്ചകളില്‍ ക്രിയാത്മക സമീപനം സ്വകീരിക്കുമെന്നാണ് കരുതുന്നതെന്നും പുടിന്‍ പറഞ്ഞിരുന്നു.