കർഫ്യൂ സമയങ്ങളിൽ കാൽനടയായി പള്ളികളിൽ പോകാം

കുവൈത്ത് സിറ്റി: കർഫ്യൂ സമയങ്ങളിൽ വിശ്വാസികൾക്ക് പള്ളികളിൽ പോകാൻ അനുമതി. താമസസ്ഥലത്തിന് സമീപമുള്ള പള്ളിയിൽ കാൽനടയായി പോകണം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

കർഫ്യൂ സമയത്ത് പള്ളികൾ അടച്ചിട്ടില്ല, എന്നാൽ വിശ്വാസികൾക്ക് കാൽനടയായി വീടുകൾക്ക് സമീപമുള്ള പള്ളികളിലേക്ക്  മാത്രമേ പോകാൻ അനുവാദമുള്ളൂവെന്ന് അവ്കാഫ് മന്ത്രി ഈസ അൽ കന്ദാരി അൽ ഖബാസ് ദിനപത്രത്തോട് പറഞ്ഞു

അടുത്തുള്ള പള്ളികളിലെ കർഫ്യൂ സമയങ്ങളിൽ മഗ്‌രിബ് (സൂര്യാസ്തമയം), ഈശ (വൈകുന്നേരം), ഫജർ (പ്രഭാതം) പ്രാർത്ഥനകൾ നടത്താനാണ്  അധികൃതർ അനുവാദം നൽകിയിരിക്കുന്നത്.