തൃശ്ശൂര്‍: എഴുത്തുകാരനും തിരക്കഥാകൃത്തും സിനിമാ നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്നായിരുന്നു അന്ത്യം. അസുഖബാധിതനായ ശേഷം തൃശ്ശൂരില്‍ ചികിത്സയിലായിരുന്നു.
ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് 2000 ത്തില്‍ ദേശീയ അവാര്‍ഡ് ലഭിച്ചു. ദേശാടനം, സഫലം, ഗൗരീശങ്കരം, മകള്‍ക്ക് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി.ജനശ്രദ്ധ നേടിയ ഒരുപറ്റം സിനിമകളിലും അഭിനയിച്ചു. ആറാംതമ്പുരാന്‍, ദേശാടനം, അഗ്‌നിസാക്ഷി, കരുണം എന്നിവ ഇതില് പ്രധാന ചിത്രങ്ങളാണ്