രാജ്യത്തെ സ്വകാര്യ സ്കൂളുകളിൽ എഴുത്തു പരീക്ഷകൾ താൽക്കാലികമായി നിർത്തിവച്ചതായി വിദ്യാഭ്യാസ മന്ത്രാലയം

0
16

കുവൈറ്റ് സിറ്റി:  വിദേശ സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ സ്വകാര്യ സ്കൂളുകളിലും വിദ്യാർഥികൾക്ക് നേരിട്ടുള്ള പരീക്ഷകൾ നടത്തരുത് എന്ന ഉത്തരവുമായി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രത്യേക, നിർദ്ദിഷ്ട വിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുൾ മൊഹ്‌സെൻ അൽ ഹുവൈലയാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.  കൊറോണ വൈറസ് സാഹചര്യം മെച്ചപ്പെടുന്നതുവരെ നിലവിൽ സ്കൂൾ കാമ്പസിൽ വിദ്യാർത്ഥികൾക്ക് എഴുത്തു പരീക്ഷകൾ അനുവദിക്കരുതെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം എന്ന് അൽ-ഹുവൈല വിശദീകരിച്ചു.

എല്ലാ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലെയും സ്വകാര്യ സ്കൂളുകൾ ക്യാമ്പസുകളിൽ  ഒരു തരത്തിലുമുള്ള എഴുത്തു  പരീക്ഷകളും  നടത്താൻ അനുവദിക്കില്ലെന്നാണ് അറിയിപ്പ്.  അന്താരാഷ്ട്ര അക്കാദമിക് അക്രഡിറ്റേഷൻ ബോഡികളുമായി ഏകോപിപ്പിച്ച് അന്താരാഷ്ട്ര അധിഷ്ഠിത പരീക്ഷകൾ സംഘടിപ്പിക്കാൻ വിദേശ സ്വകാര്യ സ്കൂളുകൾ തയ്യാറാക്കുന്നതായി  റിപ്പോർട്ടുകളുണ്ടായിരുന്നു ഈ സാഹചര്യത്തിലാണ്  പുതിയ അറിയിപ്പ്  വന്നിരിക്കുന്നത്.

വിദേശ വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിലുള്ള ചില വിദേശ സ്കൂളുകൾ ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങളുടെ  അടിസ്ഥാനത്തിൽ  വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരത്തിനുശേഷം ആദ്യ സെമസ്റ്ററിൽ അവരുടെ വിദ്യാർത്ഥികൾക്കായി എഴുത്തുപരീക്ഷ നടത്തിയിരുന്നു.