ഡൽഹി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തിങ്കളാഴ്‌ചയോടെ ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി മാറും. മെയ് 23 ന് രാrവിലെയോടെ ന്യൂനമർദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമാകാനാണ് സാധ്യത. തുടർന്ന് വടക്ക്, വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ചുഴലിക്കാറ്റ് മെയ് 26 ന് രാവിലെ പശ്ചിമ ബംഗാളിനും വടക്കൻ ഒഡീഷ തീരത്തിനുമിടയിൽ എത്തിച്ചേരും. മെയ് 26 ന് വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാവാന്‍ ഉള്ള സാധ്യതകള്‍ പരിഗണിച്ച് തിരുവനന്തപുരം തൃശൂര്‍ വരെയുള്ള ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മേയ് 22: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
മേയ് 23: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
മേയ് 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
മേയ് 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍
മേയ് 26: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്