കൊൽക്കത്ത: ബംഗാള്‍ ഉള്‍ക്കടലിൽ രുപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് രാവിലെ എട്ടിനും പത്തിനും ഇടയിൽ ഒഡീഷ തീരമായ ഭദ്രക് ജില്ലയിൽ കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഉച്ചയോടെ ഇത് പൂര്‍ണമായും കരയിലേക്ക് കടക്കും. കേരളത്തിലെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
കോഴിക്കോട്, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. .
ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റും മഴയുമാണ്. ഈ രണ്ട് സംസ്ഥാനങ്ങള്‍ക്ക് പുറമെ, ബീഹാര്‍, ഝാർഖണ്ഡ്, അസം, സിക്കിം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴയായിരിക്കും. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗ നാസ് ജില്ലയിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 40 വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അതിന് പുറമെ മരങ്ങല്‍ കടപുഴകുകയും വൈദ്യതി പോസ്റ്റുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ക്ക് മിന്നലേറ്റ് ജീവൻ നഷ്ടപ്പെട്ടതായും വാർത്തയുണ്ട്.