ഡൽഹി: ബ്ലാക്ക് വൈറ്റ് ഫംഗസുകൾ പുറമേ യെല്ലോ ഫംഗസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തു. ഉത്തർപ്രദേശിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തത്. യുപിയിലെ ഗാസിയാബാദ് സ്വദേശിയായ 45കാരനാണ് യെല്ലോ ഫംഗസ് സ്ഥിരീകരിച്ചത് . കൊവിഡ് സ്ഥിരീകരിച്ച ഇയാൾക്ക് ബ്ലാക്ക് – വൈറ്റ് ഫംഗസുകളുടെ രോഗലക്ഷണങ്ങളുണ്ടായിരുന്നു. കൊവിഡ് മുക്തി നേടുന്നതിനിടെയാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചതെന്നും ഇയാളെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു
കണ്ണ് പാതിയടഞ്ഞതിന് പിന്നാലെ രോഗിയുടെ മുഖത്തിൻ്റെ ഒരുവശത്ത് നീർക്കെട്ടുണ്ടായിരുന്നു. മൂക്കിൽ നിന്നും രക്തസ്രാവമുണ്ടായതോടെ നടത്തിയ പരിശോധനയിലാണ് യെല്ലോ ഫംഗസ് സ്ഥിരീകരിച്ചത്. എന്നാൽ യെല്ലോ ഫംഗസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗാസിയാബാദ് ചീഫ് മെഡിക്കൽ ഓഫീസർ എൻ കെ ഗുപ്‌ത പറഞ്ഞു. ഫംഗസ് ബാധകളെ നിറത്തിൻ്റെ അടിസ്ഥാനത്തിൽ ഇങ്ങനെ പലതാക്കി തിരിക്കുന്നത് കൂടുതൽ ആശയക്കുഴപ്പങ്ങൾക്കും ആശങ്കകൾക്കും കാരണമാകുമെന്ന് ഡൽഹി എയിംസ് ചീഫ് ഡോ. രൺദീപ് ഗുലേരിയ പറഞ്ഞു.