കുവൈത്ത് സിറ്റി: നിയമ പ്രശ്നത്തെത്തുടർന്ന് കുവൈത്തിൽ പെട്ടുപോയ 16 ഇന്ത്യൻ സ്വദേശികളായ നാവികരുടെ പ്രശ്നത്തിൽ ഉടൻ പരിഹാരം ഉണ്ടായേക്കുമെന്ന് അൽ- ഖബ്ബാസ് റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ ഇതിൽ ഉന്നത കേന്ദ്രങ്ങൾ ഇടപെട്ടതായും ഏതാനും ദിവസങ്ങൾക്കകം പ്രശ്നം പരിഹരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ഒമ്പത് മാസമായി കുവൈത്തിൽ അകപ്പെട്ട നാവികർ അവർ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് നിരാഹാര സമരം ആരംഭിച്ചിരുന്നു . വിഷയത്തിൽ ഇതിൽ അടിയന്തര പ്രശ്നപരിഹാരം തേടി കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻ അണ്ടർ സെക്രട്ടറി കലൗദ് അൽ ഷഹാബ് മായി കൂടിക്കാഴ്ച നടത്തിയിരുന്നു. കപ്പൽ തടഞ്ഞുവെച്ച് അതുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച നടത്തി. സമൂഹത്തിൽ ദ്വീപിലെ മനുഷ്യാവകാശ സംഘടനകളും ഇടപെട്ടിരുന്നു. വൈകാതെതന്നെ വിഷയം പരിഹരിക്കപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
കപ്പൽ ഉടമയും കുവൈത്തിലേക്ക് കൊണ്ടുവന്ന ചരക്കിൻ്റെ ഉടമയും തമ്മിലുണ്ടായ തർക്കം നിയമ പ്രശ്നത്തിലേക്ക് നീണ്ട അതുമൂലം കഴിഞ്ഞ 9 മാസമായി കപ്പൽ കുവൈത്ത് തീരത്ത് പിടിച്ചിട്ടിരിക്കുകയാണ്.