ആരാധനകൾ സാമൂഹിക ബന്ധം ശക്തിപ്പെടുത്തുന്നു: യൂത്ത് ഇഫ്‌താറുകൾ 

0
23

കുവൈറ്റ് സിറ്റി : ഇസ്ലാമിലെ ആരാധനകള്ക് സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഉള്ള കഴിവുണ്ടെന്ന് സോളിഡാരിറ്റി സംസ്‌ഥാന സെക്രട്ടറി സി ടി സുഹൈബ് മുഖ്യ പ്രഭാഷണത്തിൽ അഭിപ്രായപെട്ടു. റമദാൻ മാസത്തിൽ രൂപപ്പെടുന്ന നന്മകളുടെ കൂട്ടായ്മകൾ അതിന്റെ ഉദാഹരണങ്ങൾ ആണെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു . സ്വന്തം താല്പര്യങ്ങളും ഇഷ്ടങ്ങൾക്കും അപ്പുറം അല്ലാഹുവിന്റെ താല്പര്യങ്ങളും ഇഷ്ടങ്ങളുമാണ് ജീവ്ത്തിൽ വലുതെന്ന് റമദാനിന്റെ ഓരോ സമയത്തും നാം  പ്രകടിപ്പിക്കേണ്ടതുണ്ട്.സുകൃതങ്ങൾ മാത്രം സ്വീകരിക്കുന്ന നാളിൽ നന്മയുടെ കണക്ക് പുസ്തകത്തിൽ രേഖപ്പെടുത്തുന്ന സൽകര്മമായി നോമ്പുകളെ മാറ്റിത്തീർക്കേണ്ടതുണ്ട്. യുവത്വം നന്മയുടെ മാർഗത്തിൽ ചിലവഴിക്കുന്ന സംഘങ്ങളുടെ കൂടെ സമയം ചിലവിടുമ്പോൾ നാം അറിയാതെ നന്മയുടെ മാർഗത്തിലേക്ക് നടന്ന് അടുക്കാൻ സാധിക്കുമെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു .

യൂത്ത് ഇന്ത്യ കുവൈറ്റ് സംഘടിപ്പിച്ച സോണൽ ഇഫ്താറുകളിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫർവാനിയ ,അബ്ബാസിയ, സാൽമിയ സോണുകൾ സംയുക്തമായി സംഘടിപ്പിച്ച യൂത്ത് ഇഫ്താർ കൈത്താൻ അസദ് അബ്ദുൽ അസീസ് പള്ളിയിലും ഫഹാഹീൽ സോൺ സംഘടിപ്പിച്ച യൂത്ത് ഇഫ്താർ ഫഹാഹീൽ യൂണിറ്റി സെന്ററിലും വെച്ച് നടന്നു .

യൂത്ത് ഇന്ത്യ രക്ഷാധികാരിയും കെ ഐ ജി പ്രസിഡന്റുമായ സകീർ ഹുസൈൻ തുവ്വൂർ പരിപാടി ഉത്ഘാടനം  ചെയ്തു.യൂത്ത് ഇന്ത്യ പ്രസിഡണ്ട് മഹ്നാസ് മുസ്തഫ പരിപാടിയിൽ അധ്യക്ഷധ വഹിച്ചു.

യൂത്ത് ഇന്ത്യ കാരുണ്യം പദ്ധതിയുടെ സമർപ്പണം സോഷ്യൽ റിലീഫ് കൺവീനർ ഹഫീസ് മുഹമ്മദിൽ നിന്നും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സുഹൈബ് സി ടി ഏറ്റുവാങ്ങി. യൂത്ത് ഇന്ത്യ ഖുർആൻ പരീക്ഷ വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു.

ഇർഷാദിയ കോളേജ് അധ്യാപകൻ താജുദ്ധീൻ മദീനി,  കെ ഐ ജി ഈസ്റ്റ് മേഖല പ്രസിഡന്റ് റഫീഖ് ബാബു എന്നിവർ യഥാക്രമം കൈത്താനിലും ഫഹാഹീലിലും സമാപനവും പ്രാർത്ഥനയും നടത്തി . കെ ഐ ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി , ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, വെസ്റ്റ് മേഖല പ്രസിഡന്റ് ശരീഫ് പി ടി , ഈസ്റ്റ് മേഖല വൈസ് പ്രസിഡന്റ് നജീബ് എം കെ , ഏരിയ പ്രസിഡന്റുമാരായ എൻ സി ബഷീർ , നിയാസ് ഇസ്ലാഹി ,യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി സഫീർ അബു , വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാറൂൺ, ട്രഷറർ നിഹാദ്,  സോണൽ പ്രസിഡന്റുമാരായ ഫഹീം , നഈം , ജഹാൻ , ഫവാസ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു . അബ്ദുറഹീം , മുഹമ്മദ് സലിം എന്നിവർ ഖിറാഅത് നടത്തി . പ്രോഗ്രാം കൺവീനർമാരായ സിജിൽ , ഉസാമ എന്നിവർ സ്വാഗതം പറഞ്ഞു.